മണ്ണാര്‍ക്കാട് : നഗരത്തിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഓയി ല്‍ പരന്നൊഴുകിയത് അഗ്നിരക്ഷാസേനയെത്തി വൃത്തിയാക്കി. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഇന്ന് രാവിലെ ഒമ്പതരയോടെ മോട്ടോര്‍ സൈക്കിളും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ആര്‍ക്കും കാര്യമായ പരിക്കില്ലെന്നാണ് വിവരം. മോട്ടോര്‍ സൈക്കിളിന്റെ ഓയില്‍ ചേര്‍ന്ന് റോഡിലേക്ക് ഒഴുകിയത് മറ്റു വാഹനങ്ങള്‍ക്ക് അപക ടഭീഷണിയാവുകയും ചെയ്തു. മണ്ണാര്‍ക്കാട് പൊലിസെത്തി ഗതാഗതം നിയന്ത്രിച്ചു. വിവ രമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നുമെത്തിയ അഗ്നിരക്ഷാ സേന സോപ്പുപൊടി വിത റി വെള്ളം അടിച്ച് വൃത്തിയാക്കി അപടസാധ്യതയില്ലാതാക്കി. അസി.സ്റ്റേഷന്‍ ഓഫിസ ര്‍ (ഗ്രേഡ്) കെ.മണികണ്ഠന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ വി.സുരേഷ് കുമാര്‍, ടിജോ തോമസ്, എം.രമേഷ്, എം.ആര്‍.രാഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.