മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ലേബര്‍ ഓഫീസിന്റെ വിവിധ സര്‍ക്കിളുകള്‍ക്ക് കീ ഴില്‍ ഇന്റര്‍-സ്റ്റേറ്റ്-മൈഗ്രാന്റ് വര്‍ക്ക്മെന്‍ ആക്ട് പ്രകാരം 11,022 ഓളം അതിഥി തൊഴിലാ ളികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്‌മെന്റ്) അറി യിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഒന്നാം സര്‍ക്കിള്‍ പരിധിയില്‍ 501, രണ്ടാം സര്‍ക്കി ള്‍ പരിധിയില്‍ 888, മൂന്നാം സര്‍ക്കിള്‍ പരിധിയില്‍ 2436, ചിറ്റൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓ ഫീസ് പരിധിയില്‍ 512, കൊഴിഞ്ഞാമ്പാറ 585, ഒറ്റപ്പാലം 2273, മണ്ണാര്‍ക്കാട് 749, ഷൊര്‍ണൂ ര്‍ 1807, നെന്മാറ 274, ആലത്തൂര്‍ 997 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴി ലാളികളുടെ കണക്കുകള്‍. കൂടാതെ 120 ഓളം അതിഥി തൊഴിലാളികള്‍ ജില്ലയില്‍ കുടുംബമായി താമസിക്കുന്നുണ്ട്. പുതുശ്ശേരിയില്‍ 80 താഴെ കുടുംബങ്ങളും ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ 40 ല്‍ താഴെയുമാണ് കുടുംബമായി താമസിക്കുന്ന വര്‍. അക്ഷയ കേന്ദ്രവുമായി സഹകരിച്ചുകൊണ്ട് ലഹരി വിരുദ്ധ ബോധവത്ക്കരണം, ആധാര്‍ അപ്ഡേഷന്‍, ഗര്‍ഭിണികള്‍ക്കും രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്കായി ഓപ്പറേഷന്‍ ഇന്ദ്രധനുഷിനു കീഴില്‍ വാക്സിനേഷന്‍ തുടങ്ങിയവ ഇതരഭാഷയില്‍ തന്നെ നടത്തിവരുന്നതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോസ്‌മെന്റ്) അറിയിച്ചു.