മണ്ണാര്‍ക്കാട്: വിദൂര വിദ്യാഭ്യാസ സംവിധാനം റെഗുലര്‍ യൂണിവേഴ്‌സിറ്റികളില്‍ നില നിര്‍ത്തണമെന്നും ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിയമത്തിലെ 47( 2), 72 എന്നീ വകുപ്പുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ‘സേവ് ഡിസ്റ്റന്‍സ് എഡ്യക്കേഷന്‍ ഫോറം നടത്തിവരു ന്ന സമരങ്ങളുടെ ഭാഗമായുള്ള മാസ് മെമ്മോറാണ്ടം ക്യാമ്പയിന്‍പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കി ഉദ്ഘാടനം ചെയ്തു. എസ്.ഡി.ഇ.എഫ് ചെയര്‍മാന്‍ എ.പ്രഭാകരന്‍, രക്ഷാധികാരി പി. ടി. മൊയ്തീ ന്‍കുട്ടി മാസ്റ്റര്‍, ട്രഷറര്‍ സി. അബ്ദുറഹിമാന്‍ കുട്ടി എന്നിവര്‍ സംബന്ധിച്ചു.
സംസ്ഥാനത്തെ നാല് സര്‍വകലാശാലകളിലായി നടന്നു വന്ന വിദൂര വിദ്യാഭ്യാസം ഒറ്റയടിക്ക് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ മാത്രമാക്കി മാറ്റുന്നത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ചോയിസ് അനുസരിച്ച് കോഴ്‌സും യൂണി വേഴ്‌സിറ്റിയും തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത് .പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ മേല്‍ ഭാരിച്ച സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും വിധമാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഫീസ് ഘടന. റെഗുലര്‍ യൂണിവേഴ്‌സിറ്റികളി ലേതിനേക്കാള്‍ ഇരട്ടിയലധികമാണ് ഓപ്പണിലെ ഫീസ്.കഴിഞ്ഞ വര്‍ഷം കുറഞ്ഞ അഡ്മിഷന്‍ മാത്രമായിട്ടും ഇതുവരേയും ഒന്നാം സെമസ്റ്റര്‍ പരീക്ഷ പോലും നടത്താന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ക്ക് കഴിഞ്ഞിട്ടില്ല.
പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കുന്നതും ഏതാനും താല്‍ക്കാലിക ജീവനക്കാര്‍ മാത്രമു ള്ളതുമായ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍, സംസ്ഥാനത്ത് മൊത്തമായി നാല് റെഗുലര്‍ യൂണിവേഴ്‌സിറ്റികളിലായി കൈകാര്യം ചെയ്തിരുന്ന ഒരു ലക്ഷത്തോളം വരുന്ന പ്രൈ വറ്റ് വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത്, പ്രതിസന്ധി സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപെട്ട് സേവ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ ഫോറം ഓഗസ്റ്റ് ഒന്നിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയി ലേക്ക് മാര്‍ച്ച് നടത്തും. 11മണിക്ക് തുടങ്ങുന്ന മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരു മായി ആയിരങ്ങള്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.