മണ്ണാര്‍ക്കാട് : നഗരസഭയിലെ തെന്നാരി പ്രദേശത്ത് വീട് കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യവില്‍പ്പനക്കെതിരെ നടപടിയാവശ്യപ്പെട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉപവാസ സമ രം നടത്തി. ചോലക്കളം റോഡില്‍ ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു സമ രം. മദ്യവില്‍പ്പന സംബന്ധിച്ച് നേരത്തെ പൊലിസിനും എക്‌സൈസിനും പരാതി നല്‍ കിയിരുന്നു. പ്രതിഷേധ സമരങ്ങള്‍ നടതക്തിയിട്ടും അധികൃതര്‍ മദ്യവില്‍പ്പനക്കാര്‍ ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നാണ് ആക്ഷേപം. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് തീരുമാനം. വാര്‍ഡ് കൗണ്‍സിലര്‍ കമലാക്ഷി, പ്രേമ, ബിന, സുജിഷ, അശ്വതി, നിഷ എന്നിവര്‍ നേതൃത്വം നല്‍കി.