മണ്ണാര്‍ക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മാളിക്കുന്ന് ഞറളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ അദ്ധ്യാത്മ രാമയാണ സപ്താഹയജ്ഞത്തിന് തുടക്കമായി. ശ്രീരാമ അവതാര പൂജ, ശ്രീരുദ്രം ധാര, ഹനുമദ് മന്ത്രപുഷ്പാഞ്ജലി തുടങ്ങിയ വിശേഷാല്‍ പൂജക ളുണ്ടായി.

വൈകിട്ട് അഞ്ചു മണിക്ക് ആചാര്യവരണത്തോടെയാണ് യജ്ഞത്തിന് തുടക്കമായത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്തു. പാലക്കാട് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഗായിക തീര്‍ത്ഥ സുഭാഷ് മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം ജീവനക്കാരി കെ.വിജയലക്ഷ്മിക്ക് യാത്രയയ പ്പും നല്‍കി. കലാരംഗത്ത് പ്രാവീണ്യം തെളിയിച്ച രാഗേഷ് ഇടപ്പലത്ത്, മനോജ്, തീര്‍ത്ഥ സുഭാഷ് എന്നിവരെയും പ്രദേശത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളേയും ആദരിച്ചു. നവീകരണ കമ്മിറ്റി സെക്രട്ടറി കെ. സുനില്‍, മുന്‍ എക്‌സി.ഓഫിസര്‍ പി.പങ്കജാക്ഷന്‍, വള്ളൂര്‍ രാമകൃഷ്ണന്‍, വാസുദേവന്‍, കെ.പി.രാജേന്ദ്രന്‍, രഘുനാഥ്, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. എക്‌സിക്യുട്ടിവ് ഓഫിസര്‍ സുരേന്ദ്രന്‍ നായര്‍ സ്വാഗതവും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ആഗസ്റ്റ് ആറിന് ശ്രീരാമ പട്ടാഭിഷേകത്തോടെ യജ്ഞത്തിന് സമാപനമാകും. അന്നേ ദിവസം പുലര്‍ച്ചെ അഞ്ചു മണി മുതല്‍ മഹാഗണപതി ഹോമം, ഏഴിന് ഗജപൂജ, ആന യൂട്ട് എന്നിവ നടക്കും. പൈതൃകക്ഷേത്രങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഞറളത്ത് ശ്രീരാ മസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തില്‍ പങ്കെടുക്കുന്നത് നാലമ്പല ദര്‍ശനത്തിന് തുല്ല്യമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കര്‍ക്കിടകമാസാചര ണത്തോടനുബ ന്ധിച്ച് ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഗണപതിഹോമം, രാമായണ പാരായണം, ഭഗവത് സേവ എന്നിവ നടന്നുവരുന്നതായും അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!