ഫുജൈറ:ഐ.എം.സി.സി യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ 2023- 2025 കാല ത്തേക്കുള്ള ഫുജൈറ സ്റ്റേറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.സെന്‍ട്രല്‍ കമ്മിറ്റി പ്രസി ഡന്റ് അഷ്റഫ് തച്ചറോത്ത് യോഗം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി അംഗം ഡോ.താഹിര്‍ അലി പൊറോപ്പാട് യോഗം നിയന്ത്രിച്ചു. ഭാരവാഹികളായി പ്രസിഡന്റ് ഗഫൂര്‍ മാപ്പിളകുണ്ട്, ജനറല്‍ സെക്രട്ടറി അമീര്‍ മണ്ണാര്‍ക്കാട്, ട്രഷറര്‍ ഷെരീഫ് പുത്ത നത്താണി എന്നിവരെയും, വൈസ്പ്രസിഡന്റുമാരായി ആഷിഖ് മോങ്ങം, ഷറഫുദ്ദീന്‍ കല്‍ബ, ജോയിന്റ് സെക്രട്ടറിമാരായി യുസുഫ് വല്ലപ്പുഴ, അഷ്‌റഫ് പൊന്നാനി എന്നിവ രെയും ഏഴംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു.
ഫുജൈറ, ഖോര്‍ഫേക്കാന്‍ ദിബ്ബ, കല്‍ബ ഉള്‍ക്കൊള്ളുന്ന ഈസ്റ്റ്കോസ്റ്റ് മേഖലയില്‍ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഐഎംസിസി നിലകൊള്ളു മെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഫുജൈറയില്‍ നിന്ന് ഈയിടെ സര്‍വ്വീസ് ആരംഭിച്ച സലാം എയറിന്റെ ഫുജൈറ- തിരുവനന്തപുരം വിമാനസര്‍വീസ് മലയാളികള്‍ക്ക് ഏറെ ആശ്വാസം ആണ്. എന്നാല്‍ മലബാര്‍ എയര്‍പോര്‍ട്ട്കളിലേക്കു കൂടി സര്‍വ്വീസ് വ്യാപിപ്പിക്കാനുള്ള പ്രവാസികളുടെ ആവശ്യം ന്യായമാണ്. അതിനായി വിമാന കമ്പനി ക്കും ബന്ധപ്പെട്ടവര്‍ക്കും കത്ത് നല്‍കും. പ്രവാസി ക്ഷേമത്തിന് എല്ലാ സാമൂഹിക സാം സ്‌കാരിക സംവിധാനങ്ങളുമായും ചേര്‍ന്ന് നില്‍ക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.