മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് ദിനാചരണത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീ ഗ് വൈറ്റ് ഗാര്‍ഡ് ടീം താലൂക്ക് ആശുപത്രിയല്‍ രക്തദാന ക്യാംപ് നടത്തി. രക്തദാന സേനയും രൂപീകരിച്ചു. ക്യാംപും സേനാരൂപീകരണവും നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, സെക്രട്ടറി നൗഫല്‍ കളത്തില്‍, വൈറ്റ് ഗാര്‍ഡ് മണ്ഡലം ക്യാപ്റ്റനും രക്തദാന സേന കോര്‍ഡിനേറ്ററുമായ സക്കീര്‍ മുല്ലക്കല്‍, കോഡിനേറ്റര്‍ സി.കെ.സദഖത്തുള്ള, വൈറ്റ് ഗാര്‍ഡ് മണ്ഡലം കോഡിനേറ്റര്‍ ഉണ്ണീന്‍ ബാപ്പു, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ മുജീബ് റഹ്മാന്‍, നൗഷാദ് ചങ്ങ ലീരി, സമീര്‍ വേളക്കാടന്‍, വൈറ്റ് ഗാര്‍ഡ് ജില്ലാ വൈസ് ക്യാപ്റ്റന്‍ ഹാരിസ് കോല്‍പ്പാടം, സമദ് പൂവ്വക്കോടന്‍, വിവിധ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍മാരായ നസീം പള്ള ത്ത്, ഫസല്‍ കണ്ടമംഗലം, ഷൗക്കത്ത് കാട്ടുകുളം, മുഹമ്മദ് മുഹ്‌സിന്‍, ഉബൈദ് മുണ്ടോ ടന്‍ എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രവ ര്‍ത്തകര്‍ രക്തദാനം നടത്തി. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുനീര്‍ താളിയില്‍ സ്വാഗ തവും മണ്ഡലം വൈസ് ക്യാപ്റ്റന്‍ ഷമീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.