മണ്ണാര്‍ക്കാട്: സമൂഹത്തില്‍ സമാധാനം കെടുത്തുന്ന മദ്യം വ്യാപകമാ ക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ പാലക്കാട് ജില്ലാ സമിതി മണ്ണാര്‍ക്കാട് ചൊമേരി സലഫി മസ്ജിദില്‍ സംഘടി പ്പിച്ച ദഅവ ശില്‍പശാല അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെ യ്യേണ്ടത് ക്രിയാത്മക പദ്ധതികള്‍ ആസൂത്രണം ചെയ്ത് കൊണ്ടാകണം. മനുഷ്യനെ കുരു തി കൊടുക്കുന്ന മദ്യ വിപണിയടക്കമുള്ള സംവിധാനങ്ങള്‍ തുടച്ച് നീക്കണം.
മനുഷ്യന്റ സര്‍വ്വ വ്യവഹാരങ്ങളിലെയും കൃത്യവും മാനവികവും നീതിയുക്തവുമായ മുസ്ലീം വ്യക്തിനിയമം പരിഷ്‌കരിക്കണമെന്ന വാദം ശുദ്ധ അസംബന്ധവും വിവരക്കേ ടുമാണ്.ഇസ്ലാമിക നിയമങ്ങള്‍ ജീവിതത്തില്‍ പിന്തുടരുന്നവര്‍ അനുഭവിക്കുന്നത് തുല്യ തയില്ലാത്ത അനുഭൂതിയാണ്. എന്നാല്‍ പഠിക്കാതെയും അനുഭവിക്കാതെയും ഇസ്ലാം വി രുദ്ധര്‍ പടച്ച് വിടുന്ന കേവല ആരോപണങ്ങളെ വാരിപുണര്‍ന്ന് വിമര്‍ശിക്കാനാണ് പല രും ധൃതിപ്പെടുന്നത്.ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യം ഉപയോ ഗിച്ച് സ്വീകരിക്കാനും വിസമ്മതിക്കാനും അവകാശമുണ്ടായിരിക്കെ അനാവശ്യ ചര്‍ച്ച കളിലേക്ക് ശരീഅത്തിനെ വലിച്ചിഴക്കുന്നവരുടെ കുതന്ത്രം സമൂഹം തിരിച്ചറിയണമെ ന്ന് ദഅവ ശില്‍പശാല അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 10ന് പാലക്കാട് പുതുനഗരത്ത് നടക്കുന്ന വിസ്ഡം ജില്ലാ ഫാമിലി കോണ്‍ഫറ ന്‍സിന്റെ ഭാഗമായാണ് ജില്ലാ ദഅവാ ശില്പശാല സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി പ്രൊ.ഹാരിസ് ബിന്‍ സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീ ദ് ഇരിങ്ങല്‍ത്തൊടി അധ്യക്ഷനായി.വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്, ജില്ലാ ജോ. സെക്രട്ടറി ഒ.മുഹമ്മദ് അന്‍വര്‍, വിസ്ഡം സംസ്ഥാന എക്സിക്യുടീവ് അംഗം പി. യു. സുഹൈല്‍, ജില്ലാ ഐ. ടി. കണ്‍വീനര്‍ അബ്ദു ല്‍ കരീം പട്ടാമ്പി, മുഹമ്മദ് കുട്ടി സലഫി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നൗഫല്‍ കള ത്തിങ്കല്‍, വിസ്ഡം യൂത്ത് ദഅവ ജില്ലാ കണ്‍വീനര്‍ ഉണ്ണീന്‍ വാപ്പു, വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ സെക്രട്ടറി സുല്‍ഫിക്കര്‍, വിസ്ഡം സ്റ്റുഡന്‍സ് ദഅവ കണ്‍വീനര്‍ ശാഫി അല്‍ഹിക്മി, ടി. കെ. സദഖത്തുള്ള എന്നിവര്‍ പ്രഭാഷണം നടത്തി.സമ്മേളനത്തിന്റെ ഭാഗമായി മണ്ഡ ലം, യൂണിറ്റ് തലങ്ങലില്‍ സംഘടിപ്പിക്കുന്ന വിവിധ ദഅ്വ പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പ ശാല അന്തിമ രൂപം നല്‍കി.ജില്ലയിലെ മണ്ഡലം, യൂണിറ്റ് വിസ്ഡം ദഅവ കണ്‍വീനര്‍മാര്‍ ശില്പശാലയില്‍ പങ്കെടുത്തു.