കോട്ടോപ്പാടം: കാട്ടാനയ്ക്ക് പിന്നാലെ കണ്ടമംഗലം മേഖയില്‍ കൃഷിനശിപ്പിച്ച് മാന്‍ കൂട്ടം. മേക്കളപ്പാറ താന്നിക്കുഴിയില്‍ പടിഞ്ഞാറെവഴിപറമ്പില്‍ പി.ജെ.ജോസഫിന്റെ 110 റബര്‍ തൈകളുടെ തൊലി മാനുകള്‍ കടിച്ചുപൊളിച്ച് നശിപ്പിച്ചു. മൂന്ന് വര്‍ഷം പ്രായമായ തൈകളായിരുന്നു ഇതെല്ലാം. ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും തൈകളുടെ തൊലികള്‍ മാന്‍കൂട്ടങ്ങള്‍ തിന്നത്. വായ്പയെടുത്തും മറ്റുമാണ് കര്‍ഷകന്‍ പുതിയ തൈകള്‍ വാങ്ങി വച്ചുപിടിപ്പിച്ചിരുന്നത്. നാല് വര്‍ഷം കഴിഞ്ഞാല്‍ ടാപ്പിങിന് പാക മാവുമായിരുന്നു. തൊലിപോയതോടെ തൈകള്‍ ഉണങ്ങി നശിപ്പിക്കുമെന്ന് കര്‍ഷകന്‍ പറഞ്ഞു. വനംവകുപ്പ് ഓഫിസില്‍ വിവരം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഈ കര്‍ഷക ന്റെ 18 വലിയ റബര്‍മരങ്ങളും കാട്ടാനശിപ്പിച്ചിരുന്നു. വാഴ,തെങ്ങ് ഉള്‍പ്പടെയുള്ള കൃഷികളും വന്യജീവികള്‍ നശിപ്പിക്കുക പതിവാണ്. കൃഷിനശിച്ചതിന് അപേക്ഷ നല്‍കിയിട്ടും നഷ്ടപരിഹാരം വൈകുന്നതും കര്‍ഷകരെ നിരാശയിലാക്കുന്നു.