മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തങ്കം മഞ്ചാടിക്കല്‍ എന്നിവര്‍ സ്ഥാനം രാജിവച്ചു. യു.ഡി.എഫ് മുന്നണി ധാര ണപ്രകാരമാണിത്. രാജിക്കത്ത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. അതേ സമയം വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി ബിജി ടോമി തുടരുമെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ബഷീര്‍ തെക്കന്‍ പറഞ്ഞു. മുന്നണി ധാരണപ്രകാരം മുസ്‌ലിം ലീഗിലെ കെ.പി.ബുഷ്‌റ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയും കോണ്‍ ഗ്രസ് അംഗം വി.പ്രീത പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തി രുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് സ്ഥാനങ്ങളില്‍ കൂടിയാണ് അംഗങ്ങള്‍ രാജി നല്‍ കിയിരിക്കുന്നത്. യു.ഡി.എഫ് മെമ്പര്‍മാരായ ബഷീര്‍ തെക്കന്‍, കെ.പി.ബുഷ്‌റ, പി.വി .കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.