മണ്ണാര്‍ക്കാട്: സപ്ലൈകോ നിരക്കില്‍ ഉത്പന്നങ്ങള്‍ ഉള്‍പ്രദേശങ്ങളില്‍ പൊതുവിതരണ സംവിധാനങ്ങളെ ജനസൗഹൃദമാക്കുക ലക്ഷ്യമിട്ട് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആ ഭിമുഖ്യത്തില്‍ റേഷന്‍ കടകളെ ആധുനികവത്ക്കരിച്ചു കൊണ്ടു 11 കെ-സ്റ്റോറുകളാണ് പാലക്കാട് ജില്ലയില്‍ സജീവമായിരിക്കുന്നത്. ആയിരം ചതുരശ്ര അടിക്ക് മുകളില്‍ ഷോപ്പിങ് സെന്ററുകളെ സജ്ജീകരിച്ചിരിക്കുന്നതാണ് കെ-സ്റ്റോറുകള്‍. സപ്ലൈക്കോ ശബരി, മില്‍മ ഉത്പന്നങ്ങള്‍ എന്നിവ സപ്ലൈക്കോ നിരക്കില്‍ കെ-സ്റ്റോറില്‍ ലഭിക്കും. കൂടാതെ അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടുഗ്യാസ് കെ-സ്റ്റോറുകളില്‍ ലഭ്യമാണ്. വൈദ്യുതി, വാട്ടര്‍ ബില്‍ അടക്കം അടക്കാനുള്ള സൗകര്യം കെ-സ്റ്റോറില്‍ ഉണ്ട്. കെ- സ്റ്റോറുകളിലെ ബാങ്കിങ് സംവിധാനത്തിലൂടെ 10,000 രൂപ വരെ പിന്‍വലിക്കാം.
ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് ബാങ്കിങ് സംവിധാനം എളുപ്പത്തിലാക്കു കയാണ് ലക്ഷ്യം. ഘട്ടംഘട്ടമായി കൂടുതല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും കുടും ബശ്രീ ഉള്‍പ്പെടെയുള്ള ചെറുകിട യൂണിറ്റുകളുടെ പൊതുമേഖല സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങള്‍ കെ-സ്റ്റോറില്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമകള്‍ക്ക് കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ സാമഗ്രി കള്‍ ലഭ്യമാക്കാന്‍ കെ-സ്റ്റോറുകളില്‍ ഇ-പോസ് മെഷീനും ത്രാസും ബന്ധിപ്പിച്ചിട്ടുണ്ട്. ആലത്തൂര്‍ മൂന്ന്, ചിറ്റൂര്‍ മൂന്ന്, പാലക്കാട് ഒന്ന്, മണ്ണാര്‍ക്കാട് ഒന്ന്, പട്ടാമ്പി രണ്ട്, ഒറ്റപ്പാലം ഒന്ന് വീതമാണ് ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ കെ-സ്റ്റോറുകള്‍ ആരംഭിച്ചത്.
രണ്ടാം ഘട്ടത്തില്‍ ആലത്തൂര്‍ മൂന്ന്, ചിറ്റൂര്‍ ഒന്ന്, പാലക്കാട് ഒന്ന്, മണ്ണാര്‍ക്കാട് നാല്, പട്ടാമ്പി രണ്ട്, ഒറ്റപ്പാലം ആറ് എന്നിങ്ങനെ 17 കെ- സ്റ്റോര്‍ ആരംഭിക്കാന്‍ പരിഗണനയി ലുണ്ട്. റേഷന്‍ കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ സേവനങ്ങള്‍ കൂടുതല്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ കെ-സ്റ്റോറിനു സാധിക്കുന്നുണ്ട്. നഗരപ്രദേശങ്ങളില്‍നിന്ന് മാറി വിദൂര ഗ്രാമങ്ങളില്‍ പൊതുവിതരണ സംവിധാനം ജനസൗഹൃദ സേവനങ്ങളാക്കി മാറ്റുക ലക്ഷ്യമാക്കിയാണ് കെ-സ്റ്റോറുകള്‍ ആരംഭിച്ചത്.