പാലക്കാട്: 25 കോടിയുടെ തിരുവോണം ബംബര്‍ 2023(ബി.ആര്‍ 93) ഭാഗ്യക്കുറിയുടെ പ്ര കാശനം ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് നല്‍കി നിര്‍വഹിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, ജില്ലാ ലോട്ടറി ഓഫീസര്‍ ബി.കെ വിജയലക്ഷ്മി, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എ.പി ശ്രീകുമാര്‍, ലോട്ടറി തൊഴിലാളി സംഘ ടന പ്രതിനിധികള്‍, ജീവനക്കാര്‍, ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ ഇന്നലെ 70,000 തിരുവോണം ബംബര്‍ 2023 ഭാഗ്യക്കുറി ടിക്കറ്റുകളാണ് വിറ്റത്. ജില്ലാ ഓഫീസില്‍ 50,000 ടിക്കറ്റുകളും ചിറ്റൂര്‍, പട്ടാമ്പി ഓഫീസുകളില്‍നിന്ന് 10,000 ടിക്കറ്റുകള്‍ വീതവും വിറ്റഴിഞ്ഞു. 10 സീരീസുകളിലായി ആകെ 90 ലക്ഷം ടിക്കറ്റുകളാ ണ് സംസ്ഥാനത്ത് ആകെ വിപണിയിലെത്തുന്നത്. ജില്ലയില്‍ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍ നല്‍കുന്നത്.
ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് എന്നിങ്ങനെയാണ് ബംബര്‍ സമ്മാന തുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. 500 രൂപയാ ണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബര്‍ 20 നാണ് നറുക്കെടുപ്പ്. 2022 ല്‍ ഏറ്റവും കൂടുതല്‍ ടിക്ക റ്റുകള്‍ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലായിരുന്നു. സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ഇതില്‍ ജില്ലാ ഓഫീസില്‍ 6.5 ലക്ഷം ടിക്കറ്റുകളും ചിറ്റൂര്‍, പട്ടാമ്പി ഓഫീസുകളില്‍ രണ്ട് ലക്ഷം വീതം ടിക്കറ്റുകളും വിറ്റു.