മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകള്‍ക്ക് ഭ ഗി കമായി നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തി ല്‍ ചിറ്റൂര്‍ – 2, ആലത്തൂര്‍ – 3, മണ്ണാര്‍ക്കാട് – 2, ഒറ്റപ്പാലം – 5 എന്നിങ്ങനെയാണ് ഭാഗിക മായി നാശനഷ്ടം സംഭവിച്ച വീടുകളുടെ എണ്ണം.കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ 95 വി ല്ലേജുകളിലായി 220 പേരെയാണ് കാലവര്‍ഷം ബാധിച്ചത്. ഒരാള്‍ മരണപ്പെട്ടു. ആകെ 156 വീടുകള്‍ക്ക് ഭാഗികമായും 18 വീടുകള്‍ക്ക് പൂര്‍ണമായും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5.96 മില്ലി മീറ്റര്‍ മഴ ലഭിച്ചു. നിലവില്‍ കാഞ്ഞി രപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.