മണ്ണാര്‍ക്കാട്: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൊഴിലാളി, കര്‍ഷക സംയുക്ത സമിതി മണ്ണാര്‍ക്കാട് സായാഹ്ന ധര്‍ണ നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി.മനോമോഹനന്‍, കെ.ശോഭന്‍കുമാര്‍, എം.ഉണ്ണീന്‍, കെ.പി.മസൂദ്, എന്‍.മണികണ്ഠന്‍, അലവി, ഹക്കീം മണ്ണാര്‍ക്കാട്, കെ.പി.ഉമ്മര്‍, പി.പി.റഷീദ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.