മണ്ണാര്‍ക്കാട് : താലൂക്കിലെ പലചരക്ക്, പച്ചക്കറി വിപണന കേന്ദ്രങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പൊതുവിപണിയിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. കല്ലടിക്കോട്, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം എന്നിവടങ്ങളിലാണ് പരിശോധന നടന്നത്. 85 കടകള്‍ പരിശോധിച്ചതില്‍ 11 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വിലവിവര പട്ടികയും സ്റ്റോക്ക് വിവരങ്ങളും പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ശുപാ ര്‍ശ ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ സി.പത്മിനി അറിയിച്ചു. ലീഗല്‍ മെട്രോ ളജി, ജി.എസ്.ടി, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കര്‍ശനമായ പരിശോധന വ്യാപകമായി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.