മണ്ണാര്‍ക്കാട്: തെങ്കരയില്‍ റബര്‍പുകപ്പുരയ്ക്ക് തീപിടിച്ച് ഷെഡും നൂറുകണക്കിന് റബര്‍ഷീറ്റുകളും കത്തി നശിച്ചു. തെങ്കര പറമ്പന്‍തരിശ്ശില്‍ കൈതോംപാടത്ത് ചന്ദ്ര ന്റെ വീടിന് സമീപത്തെ റബര്‍പുകപ്പുരയാണ് കത്തിയമര്‍ന്നത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഷീറ്റുകള്‍ ഉണങ്ങുന്നതിനായി പുകയിട്ടിരുന്നു. ഈ സമയം അബദ്ധത്തില്‍ തീപടര്‍ന്നുപിടിക്കുകയായിരുന്നു. നാനൂറിലധികം ഷീറ്റുക ളാണ് കത്തിനശിച്ചതെന്ന് ചന്ദ്രന്‍ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തില്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. മഴക്കാലമായതിനാല്‍ ഷീറ്റുകള്‍ പുകയിട്ട് ഉണക്കുന്നതിനായി ഷെഡ്ഡ് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയതായിരുന്നു