തച്ചമ്പാറ : വില്ലേജ് ഓഫിസിലും സമീപത്തെ അടഞ്ഞു കിടക്കുന്ന വീട്ടിലും മോഷണ ശ്രമം. ഇന്ന് രാവിലെ വില്ലേജ് ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. വിവരം കല്ലടിക്കോട് പൊലിസിനെ അറിയിച്ചു. പൊലിസെത്തി നടത്തിയ പരിശോധനയില്‍ സമീപത്ത അടഞ്ഞു കിടക്കു ന്ന വീട്ടിലും സമാനരീതിയില്‍ വാതില്‍ തുറക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തുക യായിരുന്നു. വില്ലേജ് ഓഫിസില്‍ നിന്നും വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലന്നാണ് വിവരം. അന്വേഷണം നടക്കുന്നതായി പൊലിസ് അറിയിച്ചു. വില്ലേജ് ഓഫിസിലെ മോഷണ വിവരം അറിഞ്ഞ് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ കെ.ബാലകൃഷ്ണന്‍ സ്ഥലത്തെ ത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!