അലനല്ലൂര്‍ : സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുവാനുളള ആസൂ ത്രിത ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും,മാനവ സൗഹാര്‍ദ്ദത്തിനു ശക്തിപകരുന്ന ധാര്‍മ്മിക മൂല്യങ്ങളുടെ പ്രചാരണങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുവാനും പൊതുഹമൂഹം ജാഗ്രത കാണിക്കണമെന്ന് അലനല്ലൂര്‍ പാലക്കാഴിയില്‍ നടന്ന കെ എന്‍ എം ഖാദിമുല്‍ ഇസ്ലാം മഹല്ല് സമ്മേളനം അഭിപ്രായപ്പെട്ടു.ത്രിദിന സമ്മേളനത്തിന്‍ടേയും നവീകരിച്ച മദ്‌റസാ കെട്ടിടത്തിന്റേയും ഉദ്ഘാടനം കെ എന്‍ എം ജില്ലാ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി നിര്‍വ്വഹിച്ചു.മഹല്ല് പ്രസിഡണ്ട് കെ അബുഹാജി അധ്യക്ഷത വഹിച്ചു.കെ എന്‍ എം പൊതുപരീക്ഷയിലും, ജില്ലാ സര്‍ഗ്ഗമേളയിലും ഉന്നത വിജയം നേടി യവര്‍ക്കും,പ്രതിഭകള്‍ക്കുമുളള അവാര്‍ഡ് വിതരണം കെ എന്‍ എം മണ്ഡലം സെക്രട്ടറി ഇ.അബ്ദുറഹിമാന്‍ മാസ്റ്റര്‍,പി പി കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു.ഹാഫിള് ഉനൈസ് പാപ്പിനിശ്ശേരി,പി കെ സെക്കരിയ്യ സ്വലാഹി, കെ കെ ഷരീഫ് സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.കെ ടി നാണി സാഹിബ്, കളത്തില്‍ ഹുസൈന്‍, കെ പി അബ്ദുല്‍ അസീസ്,കളപ്പാറ മുഹമ്മദ്, കൂരിക്കാടന്‍ ജാഫര്‍,കുറുവ തൊടിക ഉണ്ണീന്‍കുട്ടി,കെ പി ഹമീദ്, കല്ലിട്ടുപാലന്‍ ഉണ്ണീന്‍കുട്ടി, കൂത്താര്‍തൊടി ഹനീഫ, പൂന്തല ഷാഫി, കല്ലിട്ടുപാലന്‍ അബ്ബാസ്, പി കെ നസ്വീഫ്, വാക്കേതില്‍ മുസ്തഫ, പൂന്തല നാസര്‍, അറക്കല്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മഹല്ല് സമ്മേളന ഭാഗമായി സംഘടിപ്പിച്ച സംസ്‌കരണ സംഗമത്തില്‍ മന്‍സൂര്‍ അഹ്മദ് മദീനി, കെ . റാഷിദ് മങ്കട, കെ ആസ്വിഫ്, കെ പി ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.