അലനല്ലൂര്‍ : വിവിധ തരം ദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാ മെന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍വേണ്ടി ഫയര്‍ ഫോഴ്‌സ് അംഗങ്ങളുടെ നേതൃത്വത്തില്‍ മുണ്ടക്കുന്നില്‍ പ്രത്യേക ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അഫ്‌സറ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം സി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണം നാം അറിയേണ്ടത് എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി നാസറും ദുരന്തങ്ങളെ നേരിടുന്ന തിനുള്ള പരിശീലനങ്ങള്‍ക്ക് ബീറ്റ് ഫയര്‍ ഓഫീസര്‍ എസ് അനില്‍ കുമാറും നേതൃത്വം നല്‍കി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ഹംസപ്പ എം പി എ ബക്കര്‍ മാസ്റ്റര്‍, ഇ. സുകുമാരന്‍ മാസ്റ്റര്‍, മുന്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ പി. ദാമോദരന്‍, നിജാസ് ഒതുക്കും പുറത്ത്, എം.മുഹമ്മദ് കുട്ടി, പി.അശോകന്‍, പി.യൂസഫ് ഹാജി, യു.പി. സീനത്ത്, കെ. സുബൈദ, ടി.കെ.വഹീദ എ.റംല എന്നിവര്‍ സംസാരിച്ചു.