കുമരംപുത്തൂര്‍ : പഞ്ചായത്തിലെ നവീകരിച്ച ചങ്ങലീരി പറമ്പുള്ളി പട്ടേരിപ്പാട് -2 റോഡ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷ ത്തിലെ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പ്രവര്‍ത്തി നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി അധ്യക്ഷ യായി. സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍,വാര്‍ഡ് മെമ്പര്‍ ഷെരീഫ് ആമ്പാ ടത്ത്, സിദ്ധീഖ് മല്ലിയില്‍, മുന്‍ മെമ്പര്‍ ഈശ്വരി ഭാസ്‌കര്‍, അസീസ് പച്ചീരി, തങ്കച്ചന്‍, മുഹമ്മദാലി, ഷാഫി പടിഞ്ഞാറ്റി, ഷെരീഫ് ആമ്പാടത്ത്, മുഹ്‌സിന്‍, അഡ്വ.ജോഷി, അഡ്വ.സഹീറ തുടങ്ങിയവര്‍ പങ്കെടുത്തു.