മണ്ണാര്‍ക്കാട്: പൊലിസ് സ്റ്റേഷന് സമീപത്തെ ബിരിയാണി കടയില്‍ നിന്നും പണം മോ ഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തെങ്കര പുഞ്ചക്കോട് തരിശ്ശില്‍ വീട്ടില്‍ സുരേഷ് (29) ആണ് അറസ്റ്റിലായത്. ജൂലായ് പത്തിനാണ് ബിരിയാണി കട ഉടമ ഷെമീര്‍ ബാബു കട യില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയത്. അന്നേ ദിവസം പതിവു പോലെ കട തുറക്കാനെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന നിലയില്‍ കാണുകയും പരിശോധിച്ചപ്പോള്‍ മോഷണം നടന്നത് അറിഞ്ഞത്. 3500 രൂപ യാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അട്ടപ്പാടി കോട്ടത്തറയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയിലാണ് സുരേഷിനെ പിടികൂടിയത്. മോഷണം നടന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് കട യിലെത്തി ബിരിയാണി കഴിക്കുകയും പണത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇതി ന്റെ വൈരാഗ്യത്തിലാണ് കടയില്‍ മോഷണം നടത്തിയതുമെന്നാണ് പ്രതി പറഞ്ഞ തെന്ന് പൊലിസ് അറിയിച്ചു. എസ്.ഐമാരായ വി.വിവേക്, സാദത്ത്, എ.എസ്.ഐ ശ്യാം കുമാര്‍, പൊലിസുകാരനായ റംഷാദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത പ്രതി യെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി.