മണ്ണാര്‍ക്കാട്: ആരോഗ്യം തന്നെ സമ്പത്ത് എന്ന സന്ദേശവുമായി പ്രസ് ക്ലബ്ബ് മണ്ണാര്‍ ക്കാടും കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റും സംയുക്തമായി മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി.
കുന്തിപ്പുഴ ബിര്‍ച്ചസ് ടര്‍ഫില്‍ നടന്ന മത്സരം ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മാധ്യ പ്രവര്‍ത്തകര്‍ സൈലന്റ്‌വാലി, ശിരുവാണി എന്ന പേരില്‍ രണ്ട് ടീമുകളായി നടന്ന മത്സരത്തില്‍ നാലിനെതിരെ ഏഴു ഗോള്‍ക്ക് സൈലന്റ്‌വാലി ടീം വിജയിച്ചു.
ദക്ഷിണേന്ത്യയിലെ പ്രമുഖ ടീ ഷര്‍ട്ട് നിര്‍മാണ കമ്പനിയായ ന്യൂഡിസൈന്‍ ഇന്റര്‍ നാ ഷണല്‍ അപ്പാരല്‍സ് ജേഴ്‌സിയും മണ്ണാര്‍ക്കാട് സഞ്ജല്‍ സ്റ്റുഡിയോ ട്രോഫിയും സ്‌പോ ണ്‍സര്‍ ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി.എം.സബീറലി, കോര്‍ഡിനേറ്റര്‍ കൃഷ്ണദാസ് കൃപ എന്നിവര്‍ സംസാരിച്ചു.