മണ്ണാര്‍ക്കാട്: ഏത് ജനകീയ പ്രശ്‌നങ്ങളിലും അതീവ താല്‍പ്പര്യത്തോടെ ഇടപെട്ടിരുന്ന ഉമ്മന്‍ചാണ്ടി എന്നും വിസ്മയമാണെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഒരു പൊതു പ്രവര്‍ ത്തകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തന്നില്‍ സ്വാധീനമുണ്ടാക്കിയ നേതാവാണ് പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി സാര്‍ എന്ന് എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2011 മുതല്‍ 2016വരെ അദ്ദേഹം രണ്ടാമത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കന്നിക്കാരായ താനുള്‍പ്പടെയുള്ളവരെ ചേര്‍ത്ത് പിടിച്ച് ടീം സ്പിരിറ്റോടെയാണ് സര്‍ക്കാരിനെ മുന്നോട്ട് നയിച്ചത്. പരമാവധി വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലങ്ങള്‍ക്ക് നല്‍കി സഹായിച്ചിരു ന്നു. താനടക്കമുള്ളവര്‍ പറയുന്ന ഏത് ജനകീയ പ്രശ്‌നങ്ങളിലും അതീവ താല്‍പ്പര്യ ത്തോടെയാണ് ഇടപെട്ടിരുന്നത്. ഇന്ത്യയുടെ പൊതുമണ്ഡലത്തില്‍ ഇത്രത്തോളം ജന കീയനായ മറ്റൊരു നേതാവ് ഉണ്ടായിട്ടുണ്ടാവില്ല. അദ്ദേഹം തീര്‍ത്ത മാതൃകകള്‍ കേ രളത്തിന്റെ പൊതു മണ്ഡലത്തില്‍ എന്നും നിലനില്‍ക്കും. പകരക്കാരനില്ലാത്ത ജന നായകനാണ് യാത്രയാ കുന്നത്. വിയോഗം ദു:ഖവും ശൂന്യതയും സൃഷ്ടിക്കുന്നു. ജനമന സ്സുകളില്‍ ജീവിച്ച നേതാ വിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും എം.എല്‍.എ പറഞ്ഞു.