അഗളി പോസ്റ്റ് മെട്രിക് ഹോസ്റ്റലും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും തുടങ്ങി
അഗളി: അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ പ്രയോജ നപ്പെടുത്തി സ്വയം പര്യാപ്തതയിലേക്ക് എത്തണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. അഗളിയില്‍ പെണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ച പോസ്റ്റ്മെട്രിക് ഹോസ്റ്റലും അട്ടപ്പാടിയിലെ വിദൂര ഊരുകളിലേക്ക് സജ്ജമാക്കിയ പി.വി.ടി.ജി. മൊ ബൈല്‍ മെഡിക്കല്‍ യൂണിറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്ന ഉപാധിയാണ് വിദ്യാഭ്യാസം. ആദി വാസി വിഭാഗത്തില്‍ മികച്ച വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കു ന്നതില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. അട്ടപ്പാടിയിലെ ആ രോഗ്യ സംരക്ഷണത്തിനുവേണ്ടി സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവര്‍ക്കിടയിലേക്കിറങ്ങിയും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയും ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനുമോള്‍, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. സനോജ്, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡി.ആര്‍. മേഘശ്രീ, പട്ടിക വര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കൃഷ്ണ പ്രകാശ്, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, ഐ.ടി.ഡി.പി ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍, അട്ടപ്പാടി തഹസില്‍ ദാര്‍ പി.എ. ഷാനവാസ് ഖാന്‍, സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതി അംഗം എം. രാജന്‍ എന്നിവര്‍ പങ്കെടുത്തു.