അഗളി: ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളി ലും ഇന്റര്‍നെറ്റ് സൗകര്യം സജ്ജമാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഷോളയൂര്‍ പ്രീ മെട്രിക്ക് ഹോസ്റ്റല്‍, വട്ട്ലക്കി ഫാം വനിതാ നോട്ട് ബുക്ക് നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കി കൊടു ക്കുക എന്നതാണ് സര്‍ക്കാര്‍ നയം. പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാ ലയങ്ങളില്‍ ഭൗതിക സാഹചര്യം വലിയ തോതില്‍ മെച്ചപ്പെട്ടു കഴിഞ്ഞു.
പഠനത്തില്‍ പാവപ്പെട്ട കുട്ടികള്‍ പിന്തള്ളപ്പെട്ടു പോകാതിരിക്കാന്‍ നല്ല ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഡിവൈസ് നല്‍കാന്‍ നടപടി സ്വീകരിക്കും. സാക്ഷരതയില്‍ കേരളം ഉണ്ടാക്കിയ നേട്ടം ഡിജിറ്റല്‍ സാക്ഷരതയിലും ആവര്‍ത്തിക്കാനാവണം. ഇല്ലെങ്കില്‍ പിന്നാക്ക വിഭാഗത്തിലുള്ളവര്‍ കൂടുതല്‍ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയുണ്ടാകും. കൂടുതല്‍ പ്രീമെട്രിക് ഹോസ്റ്റ ലുകള്‍ ആരംഭിക്കാന്‍ ആലോചനയുണ്ടെന്നും ഇത്തരം സംവിധാനങ്ങളെ വിദ്യാര്‍ത്ഥി കള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍ കുമാര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമ മൂര്‍ത്തി, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ലക്ഷ്മണന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറ ക്ടര്‍ ഡി.ആര്‍. മേഘശ്രീ, അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ ധര്‍മ്മലശ്രീ, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ വി.കെ. സുരേഷ്‌കുമാര്‍, ജനപ്രതിനി ധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.