കോട്ടോപ്പാടം: 2024 മാര്‍ച്ച് മാസത്തില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂ ടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ എപ്ലസ് നേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തോ ടെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘ലക്ഷ്യ’ സമഗ്ര പരിശീലന പരിപാടി തുടങ്ങി. അവധി ദിനങ്ങളില്‍ അധിക പഠന ക്ലാസുകള്‍, പരിഹാര ബോധനം, യൂണിറ്റ് ടെസ്റ്റുകള്‍, പ്രതിമാസ മാതൃകാ പരീക്ഷകള്‍, മോട്ടിവേഷന്‍ ക്ലാസു കള്‍, കൗണ്‍സിലിങ്,പഠനോത്സവം തുടങ്ങിയവ പരിശീലന പരിപാടിയുടെ ഭാഗമായി നടക്കും. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പ്രണവ് ആലത്തൂര്‍ ഉദ്ഘാടനം ചെ യ്തു. പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദാലി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി, ലക്ഷ്യ കോ- ഓര്‍ഡിനേറ്റര്‍ പി.ഗിരീഷ് പദ്ധതി വിശദീകരണം നടത്തി. എസ്. ആര്‍.ജി കണ്‍വീനര്‍ കെ.സി.ഗീത, വിജയശ്രീ കോ- ഓര്‍ഡിനേറ്റര്‍ പി.ഹാജറ, സീനിയര്‍ അസിസ്റ്റന്റുമാരായ ഹമീദ് കൊമ്പത്ത്, കെ.എസ്.മനോജ്, പി.കെ.ഹംസ, എന്‍.ബി. അമൃത, കെ.എം.മുസ്തഫ, സ്റ്റാഫ് സെക്രട്ടറി ജോണ്‍ റിച്ചാര്‍ഡ്, സ്‌കൂള്‍ ലീഡര്‍ ഹരീഷ്മ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.