മണ്ണാര്‍ക്കാട്: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോയും വീഡി യോയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നവര്‍ക്ക് 2500 രൂപ പരി തോഷികം പ്രഖ്യാപിച്ച് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ദ്രവമാലിന്യം ഒഴുക്കുകയോ ചെയ്യുന്നവരുടെ ഫോട്ടോ, വീഡിയോ എന്നിവയാണ് നല്‍കേണ്ടത്. ഇതിനായുള്ള പ്രത്യേക വാട്സ്ആപ്പ് നമ്പര്‍, ഇ-മെയില്‍ എന്നിവ ജില്ലയിലെ എല്ലാ തദ്ദേ ശസ്ഥാപനങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്.വിവരം നല്‍കുന്നവരുടെ പേരും മറ്റു വി വരങ്ങളും രഹസ്യമായിത്തന്നെ സൂക്ഷിക്കും. വിവരം കൈമാറിയാല്‍ ഏഴ് ദിവസ ത്തിനകം തീര്‍പ്പുണ്ടാക്കും. മാലിന്യ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പറും ഇ-മെയിലും അതത് തദ്ദേശ സ്ഥാപനം, ജില്ലാ കലക്ടര്‍, ജില്ലാ ശുചിത്വമിഷന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജുകളില്‍ ലഭിക്കും.