ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട്: വിലക്കയറ്റം നിയന്ത്രിക്കുന്നതിനും റേഷന്‍ വിതരണം സുതാര്യമാക്കുന്ന തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക്തല ഭക്ഷ്യോ പദേശക വിജിലന്‍സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തുകള്‍ തോറും പച്ചക്ക റി സ്റ്റാളുകള്‍ തുറക്കണമെന്നും ആവശ്യമുയര്‍ന്നു.താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ തഹസില്‍ദാര്‍ എ.പി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, വിവിധ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ ഒ.നാരായണന്‍കുട്ടി, പി.എസ്.രാമചന്ദ്രന്‍, എ.ഷൗക്ക ത്തലി, അംബിക ലക്ഷ്മണന്‍, ജസീന അക്കര, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് സിദ്ധീഖ് ചേപ്പോടന്‍, പി.സി.ഹൈദരലി, രവികുമാര്‍, പി.രാജന്‍, പി.കെ.ദിശ, എ. സി.മേരിക്കുട്ടി, പി.എം.കുരുവിള, വി.വി.ഷൗക്കത്തലി, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്ക് സപ്ലൈ ഓഫിസര്‍ സി.പത്മിനി സ്വാഗതവും അസി.സപ്ലൈ ഓഫിസര്‍ വി.മനോജ് നന്ദിയും പറഞ്ഞു.