മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമ്പൂര്‍ണ്ണ സാമൂഹ്യ ക്ഷേ മ പദ്ധതി ‘സമഗ്ര’യുടെ ഭാഗമായി ഡിവിഷന്‍ പരിധിയിലെ നിര്‍ധന കുടുംബത്തിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനവും തൊഴില്‍ അവസരവും നല്‍കന്ന ഫെം (ഫാമിലി എംപവര്‍മെന്റ് മിഷന്‍ ) എന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ അറിയിച്ചു. തൊഴില്‍ ചെയ്യാന്‍ സന്നദ്ധ യുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വമുള്ള വനിതകളെ സ്വയം ശാക്തീകരിച്ച് നി ത്യവരുമാന മാര്‍ഗം കണ്ടെത്താന്‍ സഹായിക്കുകയാണ് ലക്ഷ്യം. ഒന്നാം ഘട്ടത്തില്‍ 40 വനിതകള്‍ക്ക് ടൈലറിംഗ്, ഫാഷന്‍ ഡിസൈനിങ് എന്നിവയില്‍ പരിശീലനം നല്‍ കും.മൂന്ന് മാസത്തെ പരിശീലനവും മറ്റു സൗകര്യങ്ങളും സൗജന്യമായിരിക്കും. താല്‍ പ്പര്യമുള്ളവര്‍ പേര് , വാര്‍ഡ് നമ്പര്‍’ പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ സഹിതം 9746074332, 9544056930 എന്ന നമ്പറില്‍ വിവരങ്ങള്‍ ജൂലായ് 20നുള്ളില്‍ വാട്‌സാപ്പ് ചെയ്യണം . കുമരം പുത്തൂര്‍, തെങ്കര പഞ്ചായത്തുകളിലെയും തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ 7,9,11, 12,13,14,15,16 വാര്‍ഡുകളിലും കോട്ടോപ്പാടം പഞ്ചായത്തിലെ 6,8,9,10,11 കാഞ്ഞിരപ്പു ഴയിലെ 1,2,17,18,19 വാര്‍ഡുകളിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണെന്നും ഗഫൂര്‍ കോല്‍ക്കളത്തില്‍ അറിയിച്ചു.