പാലക്കാട്: വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ കോര്‍ കമ്മിറ്റി യോഗം തീരുമാനം. ഇതോടൊപ്പം ജെന്‍ഡര്‍ റിസോഴ്‌സ് സെന്റ റിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി കൗണ്‍സിലിംഗ് കേന്ദ്രങ്ങ ളുടെ അഭാവം പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ലഹരിവിരുദ്ധ പ്രവര്‍ത്തന ങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങള്‍, പോക്‌സോയുമായി ബന്ധപ്പെട്ട കാര്യങ്ങ ളിലൊക്കെ സമൂഹത്തിന്റെ താഴെതട്ടില്‍ നിന്നുമുള്ള ബോധവത്ക്കരണം വേണമെ ന്നും യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റ റിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് ക്യാപ്റ്റന്‍ ലക്ഷ്മി റോയി സ്മാരക ലൈബ്രറിയിയെ കൂടുതല്‍ ജനകീയമാക്കണമെന്നും ലൈബ്രറി ബുക്കുകള്‍ വീടുകളി ലെത്തിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിക്കാമെന്നും യോഗത്തില്‍ ചര്‍ച്ചയായി.
ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കു ന്നതിനായി ഒരോ വാര്‍ഡ് തലത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടതുണ്ട്.അതുപ്രകാരം ഊരുകള്‍ കേന്ദ്രീകരിച്ചാണ് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും യോഗത്തി ല്‍ ചര്‍ച്ചയായി. ഇതിനുപുറമെ വിവാഹത്തിന് മുന്‍പായി യുവതി-യുവാക്കള്‍ക്ക് പ്രീ മാരിറ്റല്‍ കൗണ്‍സിംലിഗ് നല്‍കേണ്ടതിന്റെ ആവശ്യകതയും ഒരോ വകുപ്പിന്റെ പദ്ധതികള്‍ ഉള്‍പ്പെടുത്തി ഒരു റിസോഴ്‌സ് ഡയറക്ടറി ഉണ്ടാക്കേണ്ടതിന്റെ ആവശ്യ കതയും യോഗത്തില്‍ ചര്‍ച്ചയായി. ഇതോടൊപ്പം സ്‌കൂളുകളിലെ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും നിലവില്‍ ജെന്‍ഡര്‍ ക്ലബ്ബുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും യോഗത്തില്‍ പറഞ്ഞു.
ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററില്‍ നിലവിലുള്ള ലൈബ്രറി കൂടുതല്‍ ജനകീയമാക്കു ന്നതിനായി അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനെ ലൈബ്രറി ബുക്കുകള്‍ ഒരോ വീടുകളിലും എത്തിക്കണമെന്നും ബോധവല്‍ക്കരണം നടത്തുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നും യോഗത്തില്‍ കോര്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. അതുപോലെ തന്നെ കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനായി മറ്റുള്ള ഏതെങ്കിലും വിനോദങ്ങളില്‍ അവരെ ഏര്‍പ്പെ ടുത്തണമെന്നും വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതി ന്റെ ആവശ്യകതയും യോഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ഷാബിറ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് , വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീ സര്‍ പ്രിയ.കെ ഉണ്ണികൃഷ്ണന്‍, മറ്റ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.