പാലക്കാട്: അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തി ല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട് വലിയങ്ങാടി പച്ചക്കറി, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പൊതു വിപണി പരിശോധന നടത്തി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വ ത്തില്‍ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ്, ജി.എസ്.ടി, പോലീസ് എന്നീ വകുപ്പു കളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. സ്റ്റോക്ക് ബോ ര്‍ഡ്, വിലവിവര പട്ടിക എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍ കി. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കൃത്രിമ വിലക്കയറ്റം തടയുന്നതിന് വേണ്ട നിയമനടപടികളും സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും.