റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസെറ്റില്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു

പാലക്കാട്: നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് 966 ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയി ല്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസെറ്റില്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു. നിലവില്‍ 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം നല്‍കുന്ന റീഹാബിലിറ്റേഷന്‍ പാക്കേജിന്റെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. പ്രസ്തുത പാക്കേജ് തുക വര്‍ധിപ്പിച്ച് നില വില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ പദ്ധതികളില്‍ അനുവദിക്കുന്ന ഉയര്‍ന്ന പുനരധിവാസ പാക്കേജ് തുക ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായുള്ള ഭൂമി ഏറ്റെടുക്കലിനും നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഒന്‍പത് വില്ലേജുകളിലെ വ്യക്തിഗത നഷ്ട പരിഹാര വിലനിര്‍ണയം പൂര്‍ത്തിയാക്കുകയും അത് നാഷണല്‍ ഹൈവേ അതോറിറ്റി യുടെ അനുമതിക്കായി നല്‍കുകയും ചെയ്തു.

മുഴുവന്‍ വില്ലേജുകളുടെയും വ്യക്തിഗത നഷ്ടപരിഹാര വിലനിര്‍ണയം ഓഗസ്റ്റ് 15 നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. വ്യ ക്തിഗത നഷ്ടപരിഹാര വിലനിര്‍ണയം പൂര്‍ത്തിയായിട്ടുള്ള വില്ലേജുകളില്‍ എന്‍.എച്ച്. എ.ഐ.യുടെ അനുമതി ലഭ്യമായ ഉടന്‍തന്നെ നഷ്ടപരിഹാര തുക വിതരണം ആരംഭി ക്കും. ഏറ്റെടുക്കുന്ന നിര്‍മിതികള്‍ക്ക് അവയുടെ കാലപ്പഴക്കം പരിഗണിക്കാതെയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം ഏറ്റെടുക്കു ന്ന ഭൂമിക്ക് സമാനമായ ഭൂമികളുടെ വിലയാധാരങ്ങളില്‍ ഏറ്റവും വിലകൂടിയ ആധാര ങ്ങളുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ഭൂമിക്ക് വില കണക്കാക്കുന്നത്. ഇപ്രകാരം വീടും സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുമെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരവും പുനരധിവാ സ പാക്കേജും നല്‍കാവുന്നതാണോ എന്ന് പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പുനഃ പരിശോധന നടത്തി തീരുമാനമെടുക്കണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍ദേശിച്ചു. പ്രസ്തുത നിര്‍ദേശം പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാമെന്ന് എല്‍.എ. എന്‍. എച്ച്. ഡെപ്യൂട്ടി കലക്ടര്‍ ജോസഫ് സ്റ്റീഫന്‍ റോബി യോഗത്തില്‍ അറിയിച്ചു. ഗ്രീന്‍ ഫീല്‍ഡ് ഹൈവേക്കായി ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കാലതാമ സില്ലാതെ ലഭിക്കുന്നതിന് ആവശ്യമായ അനന്തരവകാശ സര്‍ട്ടിഫിക്കറ്റ്, പട്ടയം, വില്ലേ ജില്‍നിന്നുള്ള മറ്റ് സാക്ഷ്യപത്രങ്ങള്‍ തുടങ്ങിയ രേഖകള്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നട ന്ന യോഗത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, വി വിധ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, എന്‍. എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടര്‍ പി.ഡി. ബിപിന്‍ മധു, മറ്റ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!