കുമരംപുത്തൂര്‍: കുഞ്ഞു കഥകളുടെ കൗതുകച്ചെപ്പ് തുറന്ന് പള്ളിക്കുന്ന് ജി.എം.എല്‍.പി. സ്‌കൂള്‍ നടന്ന പ്രീ പ്രൈമറി കഥോത്സവം ശ്രദ്ധേയമായി. വൈവിധ്യമാര്‍ന്ന അവതരണ രീതിയും, കഥാപാത്രങ്ങളും വേഷവിധാനവും കഥാവതരണത്തിന് മാറ്റ് കൂട്ടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കബീര്‍ മണറോട്ടില്‍ അധ്യക്ഷനായി. പ്രധാനധ്യാപകന്‍ സിദ്ധിഖ് പാറോക്കോട്, എസ്. എന്‍.പ്യാരിജാന്‍, കെ.ഹംസ, കെ.അബ്ദുള്‍ അസീസ്, കെ.അബ്ദുല്‍ നാസര്‍, അധ്യാപക രായ ജസീല ബീഗം, സി.സുനജ, യു.പി.റഷീന, സി.സുലേഖ, പി.ടി.എ ഭാരവാഹികളായ മണികണ്ഠന്‍, ശ്രീബ എന്നിവര്‍ സംസാരിച്ചു.