മണ്ണാര്‍ക്കാട്: സമഗ്ര ശിക്ഷാ കേരളം മണ്ണാര്‍ക്കാട് ബി.ആര്‍.സി പരിധിയിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വൈദ്യ പരിശോധന ക്യാംപ് ആരംഭിച്ചു. ബുദ്ധി, ചലന, കേള്‍വി, സംസാര പരിമിതി എന്നീ വിഭാഗങ്ങളിലു ള്ള കുട്ടികളെ നേരത്തെ കണ്ടെത്തി അവ മറികടക്കാന്‍ ആവശ്യമായ സഹായ ഉപകര ണങ്ങള്‍ വിതരണം ചെയ്യുകയും അതുവഴി പരിമിതികള്‍ ലഘൂകരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കേള്‍വി പരിമിതി വിഭാഗത്തില്‍ 36 കുട്ടി കളും ചലന പരിമിതി വിഭാഗത്തില്‍ 105 കുട്ടികളും ബുദ്ധിപരിമിതി വിഭാഗത്തില്‍ 110 കുട്ടികളും അവരുടെ രക്ഷിതാക്കളും ക്യാപുകളില്‍ പങ്കെടുക്കും. കുട്ടികള്‍ക്ക് അവരു ടെ പരിമിതി മറികടക്കാന്‍ ആവശ്യമായ ഹിയറിങ് എയ്ഡ്, വീല്‍ചെയര്‍, സി.പി ചെയര്‍ വാക്കര്‍, ബഗ്ഗീസ്, ഷൂസ് തുടങ്ങിയ ഉപകരണങ്ങള്‍ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് ബി ആര്‍ സി വിതരണം ചെയ്യും. ക്യാംപ് ജൂലൈ 15ന് സമാപിക്കു മെന്ന് സംഘാടകര്‍ അറിയിച്ചു. തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റര്‍ കെ.മുഹമ്മദാലി അധ്യക്ഷനായി.താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിദഗ്ദ്ധ ഡോ.നജീദ ആലങ്ങാ ടന്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. ബി.ആര്‍.സി ട്രെയിനര്‍മാരായ പി.കുമാരന്‍, പി.എസ്.ഷാജി, ക്യാംപ് കോഡിനേറ്റര്‍മാരായ പി.ലതാപത്മിനി, കെ.അനശ്വര , ഡെസി മഹേഷ്, ടി.പി.ദിവ്യ, ക്ലനിക്കല്‍ സൈക്കോളജിസ്റ്റ് പി.അനഘ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!