കുമരംപുത്തൂര്‍: കേന്ദ്ര സര്‍ക്കാര്‍ വനം വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന സ്‌കൂള്‍ നഴ്‌സ റി യോജന പദ്ധതി കുമരംപുത്തൂര്‍ കല്ലടി ഹൈ സ്‌കൂളില്‍ തുടങ്ങി. ഇന്ത്യയില്‍ ഒരു വര്‍ഷം 1000 സ്‌കൂളുകളാണ് ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍ 25 സ്‌കൂളുകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സ്‌കൂളില്‍ തയ്യാറാക്കിയ മദര്‍ ബെഡി ല്‍ ഫോറസ്ട്രി ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ നെല്ലി , മാതളം , ആര്യവേപ്പ് വിത്തുകള്‍ വിത ച്ചു. സോഷ്യല്‍ ഫോറസ്ട്രി അഗളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.ശ്രീകുമാര്‍ ഉദ്ഘാ ടനം ചെയ്തു. പ്രധാന അധ്യാപിക എം.എന്‍.ഷാജിനി അധ്യക്ഷയായി. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ( ഗ്രേഡ് ) പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു. ഫോറസ്ട്രി ക്ലബ്ബ് കോ ര്‍ഡിനേറ്റര്‍ കെ.പി.ശശിധരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ശിവരാമന്‍ , സ്റ്റാഫ് സെക്രട്ടി പി.കെ ജാഫര്‍ ബാബു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.സി.കെ. സയ്യിദ് അലി, അധ്യാപകരായ ഹരിദാസ്, സലിം മാലിക്, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!