കോട്ടോപ്പാടം: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ക്യാംപെയിനിന്റെ ഭാഗമായി കോട്ടോപ്പാടം എ.ബി റോഡ് യൂനിറ്റ് കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മുസ്‌ലിം ലീഗ് സെക്രട്ടറി അസീസ് ചെള്ളി അധ്യക്ഷനായി. നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗം ഷമീര്‍ മാസ്റ്റര്‍ പ്രമേയ പ്രഭാഷണം നടത്തി. നിയോജക മന്ധലം മുസ്‌ലിം ലീഗ് സെക്രട്ടറി റഷീദ് മുത്തനില്‍,മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളായ മുഹമ്മദ് അലി ആലായന്‍, കെ.പി.മജീദ്, പി.എം .മുസ്തഫ, ഹാരിസ് കോല്‍പ്പാടം, റിയാസ് മേലേതില്‍, അന്‍വര്‍ മണലടി, സി.എച്ച് കുഞാണി ഹാജി, സി സാലിം, കെ.പി അഫ്‌ലഹ്, ജലീല്‍ പൊന്‍പാറ, മുഹമ്മദാലി കോല്‍ക്കാട്ടില്‍, എ.കെ.ഉമ്മര്‍, കെ.അബൂബക്കര്‍, ഫവാസ്, മുനീര്‍, ഷഹീര്‍, യാസീന്‍, ഷിബിലി, ദിയാന്‍, ജസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷഫീക് പൂഞ്ചോല സ്വാഗതവും സഫീര്‍ കരിമ്പനക്കല്‍ നന്ദിയും പറഞ്ഞു.