മണ്ണാര്‍ക്കാട്: ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്രചെയ്തതിന് കെ.എസ്. ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. പരിശോധനയില്‍ വാഹന ത്തിന്റെ ഇന്‍ഷുറന്‍സ് തെറ്റിയത് കണ്ടെത്തിയതിനും പിഴയീടാക്കി. കെ.എസ്.ഇ.ബി കുമരംപുത്തൂര്‍ സെക്ഷനിലെ ജീവനക്കാരാണ് ജോലിയുടെ ഭാഗമായി പോകുമ്പോള്‍ ആര്യമ്പാവില്‍വച്ച് മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമായത്. ജോലിയുടെ ഭാഗമായി ധരിക്കുന്ന മഞ്ഞതൊപ്പിയായിരുന്നു ബൈക്കോടിക്കുമ്പോള്‍ ജീവനക്കാര്‍ ധരിച്ചിരുന്നത്. എന്നാല്‍ ഇത് ഹെല്‍മറ്റിന് പകരമല്ല എന്നതിനാലാണ് ഇരുവര്‍ക്കും പിഴയിട്ടത്.രണ്ട് പേര്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തൊഴില്‍ ഉപകരണങ്ങളും മാനദണ്ഡപ്രകാരമുള്ള ഹെല്‍മറ്റും കൂടെ കൊണ്ട് പോകു ന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇന്‍ഡസ്ട്രിയില്‍ ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്നതെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. ഹെല്‍മറ്റി ല്ലാത്തതിന് 500 രൂപ വീതവും ഇന്‍ഷൂറന്‍സില്ലാതിരുന്നതിന് 2000 രൂപയുമുള്‍പ്പടെ മൂവായിരം രൂപയാണ് പിഴയിട്ടത്. വാഹനത്തിന്റെ കുറവ് കാരണം ഫീല്‍ഡ് സ്റ്റാഫു കളില്‍ ഭൂരിഭാഗം പേരും സ്വന്തം വാഹനത്തിലാണ് ജോലിക്ക് പോകുന്നത്. മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ട സംഭവം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ സാധാരണ നിലയില്‍ നടത്തുന്ന വാഹന പരിശോധനയില്‍ ഇന്‍ഷൂറന്‍സില്ലാതെയും മറ്റും സ്വകാ ര്യവാഹനത്തില്‍ സഞ്ചരിച്ചതിനാണ് നടപടിയെടുത്തതെന്നും കെ.എസ്.ഇ. ബിയ്ക്ക് എതിരെയല്ല നടപടിയെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.