മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് ജന റല്‍ ബോഡി യോഗം എം.പി. ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ബാസിത് മുസ്്ലിം അധ്യക്ഷനായി. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികള്‍ക്ക് അമിത പിഴ ചുമത്തുന്ന മുനി സിപ്പാലിറ്റിയുടെയും അധികാരികളുടെയും സമീപനം അവസാനിപ്പിക്കുക, തദ്ദേശ സ്വയംഭരണവകുപ്പ് അമിതമായ രീതിയില്‍ കെട്ടിട നികുതി, ലൈസന്‍ഫ് ഫീ എന്നിവ വര്‍ധിപ്പിച്ച നടപടി ഒഴിവാക്കി വ്യാപാര മേഖലയെ സംരക്ഷിക്കുക, മണ്ണാര്‍ക്കാടും പരിസര പ്രദേശങ്ങളിലും കുറച്ചുകാലങ്ങളായി യാതൊരു മുന്നറിയിപ്പുമില്ലാതെ വൈ ദ്യുതി വിച്ഛേദിക്കുന്നത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പ്രതിസന്ധി സൃഷ്ടി ക്കുന്നതിനാല്‍ വൈദ്യുതിവിച്ഛേദിക്കുന്നതിന്റെ ദിവസവും സമയവും കൃത്യതവരു ത്തി അറിയിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.യൂനിറ്റ് ജനറല്‍ സെക്രട്ടറി പി. രമേഷ്, ഖജാന്‍ജി പി.യു. ജോണ്‍സണ്‍, ജില്ലാ സെക്രട്ടറി കെ.എ. ഹമീദ്, ഹരിദാസ് വല്ലങ്ങി, എന്‍.ആര്‍. സുരേഷ്,ടി.കെ. രാമകൃഷ്ണന്‍, സി.എ. ഷമീര്‍, ഷമീര്‍, സൈനുല്‍ ആബിദ് എന്നിവര്‍ സംസാരിച്ചു. യോഗത്തിന്റെ ഭാഗമായി വ്യാപാരികള്‍ ഉച്ചവരെ കടകള്‍ അടച്ചിട്ടു.