കരിമ്പുഴ: രൂക്ഷമായ തെരുവുനായ ശല്ല്യത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീ കരിക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് കരിമ്പുഴ സര്‍ക്കിള്‍ കമ്മിറ്റി ഗ്രാമ പഞ്ചാ യത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി.സര്‍ക്കിള്‍ പ്രസിഡന്റ് അഷ്‌റഫ് അസ്ഹരി തോട്ടര നിവേദനം കൈമാറി. മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്.വൈ.എസ് സോണ്‍ സെക്രട്ടറി സാദിഖ് സഖാഫി കോട്ടപ്പുറം, സര്‍ ക്കിള്‍ ജനറല്‍ സെക്രട്ടറി നൗഷാദ് കുന്നത്ത്, ഫിനാന്‍സ് സെക്രട്ടറി സൈനുദ്ദീന്‍ സഖാ ഫി തോട്ടര , സമദ് കുലിക്കിലിയാട് പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!