മണ്ണാര്‍ക്കാട്: വിലയിടിവും സംഭരണവുമില്ലാതെ തളരുന്ന കാര്‍ഷിക മേഖലയില്‍ അട യ്ക്ക കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാവുകയാണ് മണ്ണാര്‍ക്കാട് അരെക്കനട്ട് മാര്‍ക്കറ്റ്. പാലക്കാട്,മലപ്പുറം ജില്ലകളിലെ അടയ്ക്ക കര്‍ഷകരെ കേന്ദ്രീകരിച്ച് അലന ല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് അരെക്കനട്ട് മാര്‍ക്കറ്റ് കര്‍ഷകരുടെയും വ്യാപാരി കളുടെയും കൂട്ടായ്മയിലുള്ള വിപണനകേന്ദ്രമാണ്. ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍ നിന്നും നേരിട്ട് അടയ്ക്ക സംഭരിക്കുന്നതിനൊപ്പം പരമാവധി വില നല്‍കി കര്‍ഷകര്‍ക്ക് കൈത്താങ്ങുമാകുന്നു. നല്ലയിനം അടയ്ക്ക കിലോയ്ക്ക് 380 മുതല്‍ 410 രൂപവരെയാണ് നിലവില്‍ നല്‍കുന്നത്. 200 ഗ്രാം അടയ്ക്ക മുതല്‍ പത്ത് ടണ്‍വരെ അടയ്ക്ക വില്‍ക്കാ നെത്തുന്നവരുണ്ട് ഇവിടെ.
അടയ്ക്ക കര്‍ഷകര്‍ക്ക് സഹായകരമാകുന്നതിനായി നാല് മാസം മുമ്പാണ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഗുണമേന്മയുള്ള പാലക്കാടന്‍ അടയ്ക്കയുടെ വിപണന സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും മികച്ച വില കര്‍ഷകന് ലഭ്യമാക്കു കയുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. അട്ടപ്പാടി ഉള്‍പ്പെടെ മണ്ണാര്‍ക്കാടിന്റെ മലയോര മേഖലകള്‍, ചെര്‍പ്പുളശേരി, ശ്രീകൃഷ്ണപുരം, ചിറ്റൂര്‍, മലപ്പുറംജില്ലയുടെ അതിര്‍ത്തി ഭാഗങ്ങളില്‍ നിന്നുമാണ് പ്രധാനമായും അടയ്ക്ക എത്തുന്നത്. കൂടാതെ തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കുനിയംമുത്തൂര്‍, ആനമല എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും കര്‍ഷകര്‍ അടയ്ക്കയുമായി എത്തുന്നു. ഒരുദിവസം 20 ടണ്‍ മുതല്‍ 30 ടണ്‍വരെ അടയ്ക്ക ശേഖരിക്കുന്നു. പരിപ്പ് അടയ്ക്ക, പച്ച അടയ്ക്ക, പഴുത്ത അടയ്ക്ക, തൊണ്ട്അടയ്ക്ക എന്നിവയ്ക്ക് ഗുണമേന്മയനുസരിച്ചുള്ള മാര്‍ക്കറ്റ് വില തത്സമയം കൈയോടെ നല്‍കുന്നതാണ് ഇവിടുത്തെ രീതി.
ഒന്നരകോടിയോളം രൂപയുടെകച്ചവടം ദിനംപ്രതി നടക്കുന്നുണ്ടെന്ന് കൂട്ടായ്മ ഭാരവാ ഹികള്‍ പറയുന്നു. മലയോരമേഖലകളിലും ഗ്രാമങ്ങളിലുമുള്ള കര്‍ഷകകൂട്ടായ്മകളാണ് വിപണനകേന്ദ്രത്തിന്റെ കരുത്ത്. ചെറുകിട കച്ചവടക്കാരും മണ്ണാര്‍ക്കാട് അരെക്കനട്ട് മാര്‍ക്കറ്റിനെ ആശ്രയിക്കുന്നുണ്ട്. കുരുമുളകും ശേഖരിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലേ ക്കാണ് ഇവിടെനിന്നുള്ള അടയ്ക്കകള്‍ കൊണ്ടുപോകുന്നത്. കവുങ്ങ് കൃഷിയെ അഭി വൃദ്ധിപ്പെടുത്താനും കര്‍ഷകര്‍ക്ക് പ്രോത്സാഹനമാകുന്ന തരത്തിലുള്ള നിര്‍ദേശങ്ങളും ചര്‍ച്ചകളും കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. കര്‍ഷകര്‍ക്ക് വിശ്രമത്തിനും ഭക്ഷണത്തിനും യാത്രയ്ക്കും മറ്റുമുള്ള സൗകര്യവുമുണ്ട്. അടയ്ക്ക വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കുന്ന സഹകരണസ്ഥാപനമായ കാംപ്കോയും മണ്ണാര്‍ക്കാട് അരെ ക്കനട്ട് മാര്‍ക്കറ്റിനെ സമീപിച്ചിട്ടുണ്ട്.