പാലക്കാട്: പി.എം.എ.വൈ വീടുകളുടെ വീടുകളുടെ പൂര്‍ത്തീകരണം സമയബന്ധിത മാക്കാന്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍ദേ ശം നല്‍കി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആ ന്‍ഡ് മോണിറ്ററിങ് കമ്മിറ്റി 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കണവാടികളുടെ പരി സരം വൃത്തിയാക്കേണ്ടവയുടെ വിവരങ്ങളും സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാ ടികളുടെ വിവരങ്ങളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അദ്ദേഹം നിര്‍ദേശം നല്‍കി.ഹോട്ടല്‍ ഗസാലയില്‍ നടന്ന യോഗത്തില്‍ കെ. പ്രേംകുമാര്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മരുതി മുരുകന്‍, ശോഭ രാജേന്ദ്ര പ്രസാദ്, ലീലാവതി, ബുഷറ, ഗീത മണികണ്ഠന്‍, രജനി ബാബു, ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റുമാരായ എം. ലത, മുഹമ്മദാലി, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണറും ഒറ്റപ്പാലം സബ് കലക്്ടറുമായ ഡി. ധര്‍മ്മലശ്രീ തുടങ്ങിയവര്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!