അലനല്ലൂര്‍: കോണ്‍ഗ്രസ് പ്രതിനിധി മുള്ളത്ത് ലത അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചു. യു.ഡി.എഫ് മുന്നണി ധാരണ പ്രകാരമാണിത്. ഇന്നലെ യു.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പമെത്തിയാണ് മുള്ളത്ത് ലത ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്ക ത്ത് നല്‍കിയത്. മുന്നണി ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും തുടര്‍ന്നുള്ള രണ്ടര വര്‍ഷം മുസ്ലീം ലീഗിനുമാണ്. പുതിയ പ്രസിഡന്റി നെ തെരഞ്ഞെടുക്കും വരെ വൈസ് പ്രസിഡന്റ് കെ.ഹംസയ്ക്ക് പ്രസിഡന്റിന്റെ ചുമതല നല്‍കി. പ്രസിഡന്റ് ചുമതലയേറ്റ ശേഷം വൈസ് പ്രസിഡന്റ് രാജിവെക്കും. തുടര്‍ന്ന് പുതിയ വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കും.
