മണ്ണാര്‍ക്കാട്: 2022-23 വര്‍ഷത്തെ മോണ്ടിസോറി പ്രീ പ്രൈമറി പരീക്ഷയില്‍ തിളക്കമാ ര്‍ന്ന വിജയം നേടി മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദമി. 47 പേര്‍ പരീക്ഷയെഴുതിയതില്‍ 14 പേര്‍ ഡിസ്റ്റിങ്ഷന്‍ നേടി. 26 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ഏഴ് പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭി ച്ചതായി മാനേജിംഗ് ഡയറക്ടര്‍മാരായ സുമയ്യ കല്ലടി, ഉമൈബ ഷഹനാസ് എന്നിവര്‍ അറി യിച്ചു.
വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മണ്ണാര്‍ക്കാട് ആസ്ഥാനമാക്കി കഴിഞ്ഞ എട്ടു വര്‍ഷ മായി പ്രവര്‍ത്തിച്ചു വരുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ് ഡാസില്‍ അക്കാദമി. എസ്.എസ്.എല്‍.സി, പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഫാഷന്‍ ഡിസൈനിംഗ് കോഴ്സുകളും ഹ്രസ്വകാല അധ്യാപ ക പരിശീലന കോഴ്സുകളും അക്കാദമി നല്‍കി വരുന്നു.കമ്പ്യൂട്ടറൈസ്ഡ് ഫാഷന്‍ ഡിസൈനിംഗ്,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ ക്കുമായി കോസ്റ്റ്യൂം ഡിസൈനിംഗ് കോഴ്സ്,ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയി നിംഗ് കോഴ്സ്, പ്രീപ്രൈമറി ടിടിസി, മോണ്ടിസോറി ടിടിസി തുടങ്ങിയ കോഴ്സുകളാണ് ഡാസി ല്‍ അക്കാദമിയിലുള്ളത്. അത്യാധുനിക രീതിയിലുള്ള മോണ്ടിസോറി ലാബുള്ള മണ്ണാര്‍ക്കാട്ടെ ഏക സ്ഥാപനം കൂടിയാണ്. നൂറ് ശതമാനം ജോലി സാധ്യതകളുള്ളതും കേന്ദ്ര കേരള സര്‍ക്കാരുടെ അംഗീകാര ത്തോടെയുള്ള ഡിപ്ലോമ കോഴ്സുകളാണ് ഇവ. യുപി,ഹൈസ്‌കൂള്‍ ക്രാഫ്റ്റ് ടീച്ചര്‍,തയ്യല്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ പരിഗണിക്കു ന്നതിന് പി.എസ്.സിയുടെ അംഗീകാരവുമുണ്ട്.
വനിതകളുടെ മേല്‍ നോട്ടത്തില്‍ മികച്ച അധ്യാപകരുടെ ചിട്ടയായ പരിശീലനമാണ് ഡാസില്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.ഉയര്‍ന്ന ശമ്പളത്തില്‍ ലോക ത്തെവിടെയും ജോലിസാധ്യതയുള്ളതാണ് അധ്യാപക കോഴ്സ്. പത്ത് മാസ കാലാവധി യില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടിടിസി, ഡിപ്ലോമ ഇന്‍ പ്രീ പ്രൈമറി ടിടിസി, രണ്ട് വര്‍ഷക്കാലയളവില്‍ നഴ്സറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് എന്നിവയാണ് ഡാസില്‍ അക്കാദ മി നല്‍കി വരുന്നത്.പ്രഫഷണല്‍ സ്‌കില്‍ സില്‍ പ്രത്യേക പരിശീലനം, സൗജന്യമായി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍, വിദ്യാ ര്‍ത്ഥിയുടെ വീടിന് അടുത്തുള്ള സ്‌കൂളില്‍ പരിശീലന സൗകര്യം,നൂറ് ശതമാനം മോ ണ്ടിസോറി മെറ്റീരിയല്‍ ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനം, ഓണ്‍ലൈന്‍, ഓഫ് ലൈന്‍ സൗകര്യവും വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.2023-24 വര്‍ഷത്തെ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായും മാനേജിംഗ് ഡയറക്ടര്‍മാര്‍ അറിയിച്ചു.അഡ്മിഷന് വിളിക്കുക: 9809694303,9037431938.