തച്ചനാട്ടുകര:ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ രജിസ്ട്രേഡ് ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ 14 ക്ലബ്ബുകൾക്കാണ് കിറ്റുകൾ വിത രണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം കിരുവിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ബീന മുരളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയർമാൽ സി പി സുബൈർ പദ്ധതി വിശദീ കരണം നടത്തി.നിസാർ തെക്കുംമുറി,റാഫി കുണ്ടൂർക്കുന്ന്, നവാസ് കരിമ്പനക്കൽ, ജാഫർ കാലടി,കബീർ അണ്ണാൻതൊടി,ക്ലബ് ഭാരവാഹികൾ,പ്ലാൻ ക്ലർക്ക് വിനോദ് തുടങ്ങിയവർ പങ്കെടുത്തു.