തച്ചനാട്ടുകര: നാഷ്ണൽ ആയുഷ് മിഷൻ കേരള സർക്കാർ,ഭാരതീയ ചികിത്സാ വകുപ്പ്, തച്ചനാട്ടുകര ആയുർവ്വേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയു ഷ്യോഗാക്ലബ് രൂപീകരണവും യോഗാപരിശീലനവും സംഘടിപ്പിച്ചു.പരിശീലന പരിപാ ടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ എം നവാസ്,എം സി രമണി,മെഡിക്കൽ ഓഫീസർ ഡോ. നദാഷ,ഡോ.പ്രവീൺകുമാർ എന്നിവർ പ്രസംഗിച്ചു.പരിശീലക ജിഷ യോഗ ക്ലാസ്സിന് നേതൃത്വം നൽകി.ആശാവർക്കർമാർ,ആരോഗ്യപ്രവർത്തകർ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. Photo തച്ചനാട്ടുകര പഞ്ചായത്ത് തല യോഗ പരിശീലനം ഗ്രാമ പഞ്ചായ ത്ത്പ്രസിഡണ്ട് കെ പി എം സലീം ഉദ്ഘാടനം ചെയ്യുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!