കുമരംപുത്തൂര്‍ : നാടന്‍ ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുക, ആരോഗ്യമുള്ള ഭക്ഷണ ശീലം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ പയ്യനെടം ജി.എല്‍.പി.സ്‌ക്കൂളില്‍ തനി നാടന്‍ ഭക്ഷ്യമേള ‘നല്ല രുചി 2020 ‘ സംഘടിപ്പിച്ചു.രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ ഇരുന്നൂറോളം വിഭവങ്ങളും അവയുടെ പാചക കുറിപ്പുംസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഇരുന്നൂറ്റി മുപ്പത്തി ഒന്ന് കുട്ടികള്‍ നാടന്‍ഭക്ഷ്യമേളയില്‍ പങ്കാളികളായി.കുമരംപുത്തുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു തോമസ് അധ്യക്ഷത വഹിച്ചു.
പി.ടി.എ.പ്രസിഡന്റ് കെ.സുകുമാരന്‍, പ്രധാന അധ്യാപിക എം.പദ്മിനി, അധ്യാപകരായ സി.സജീവ് കുമാര്‍, വി.പി.ഹംസക്കുട്ടി, കെ. സ്വാനി എന്നിവര്‍ സംസാരിച്ചു. പി.എ.കദീജ ബീവി, പി.ഡി.സരള ദേവി, എം.സൗമ്യ, നിഷ മോള്‍, വി.ആര്‍.കവിത, ശ്രീജ, ബിന്ദു.കെ, പ്രീത, കെ.എസ്.സന്ധ്യ, ഓമന, അയ്യപ്പന്‍, മായ രാജു, ഇന്ദിര എന്നിവര്‍ നേതൃത്വം നല്‍കി.