കോട്ടോപ്പാടം: ഭാഷയെ പോലെ വായനയും ഒരു സംസ്‌കാരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ നവീക രിച്ച സ്‌കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ ക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നല്ലത് വായിക്കുമ്പോ ഴാണ് വായനയുടെ യഥാര്‍ത്ഥ ഗുണഫലം അനുഭവിക്കാനാവുക.രസത്തിന് വേണ്ടിയ ല്ലാതെ വിജ്ഞാനവും സംസ്‌കാരവും നേടാന്‍ കൂടിയാകണം വായിക്കേണ്ടത്. പഴയതി നെ നവീകരിക്കുകയും പുതിയതിലേക്ക് നയിക്കുകയും ചെയ്യുന്ന വായന മനസ്സിന് നല്‍കുന്ന വ്യായാമമാണെന്നും മന്ത്രി പറഞ്ഞു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അക്കര ജസീന അധ്യക്ഷയായി. സ്‌കൂള്‍ മാനേജര്‍ സി.പി.ഷിഹാബുദ്ധീന്‍ ഉപഹാ ര സമര്‍പ്പണം നടത്തി. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. അലനല്ലൂര്‍ പഞ്ചായത്ത് അംഗം എം.കെ.ബക്കര്‍, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍, എം.പി.ടി.എ പ്രസിഡന്റ് കെ.പ്രീതി, സ്റ്റാഫ് സെക്രട്ടറി ടി. എസ്.ശ്രീവത്സന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ബിന്ദു.പി.വര്‍ഗീസ് തുടങ്ങിയവര്‍ സംസാ രിച്ചു. പ്രധാന അധ്യാപിക ടി.ശാലിനി സ്വാഗതവും ലൈബ്രറി ഇന്‍ചാര്‍ജ് കെ.വിനീത നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!