സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു
പാലക്കാട്: പൊതുവിപണിയിലെ ആവശ്യസാധനങ്ങളുടെ വില വര്‍ധിച്ചുവരുന്ന സാഹ ചര്യത്തില്‍ ജില്ലാ/താലൂക്ക് തല സ്പെഷ്യല്‍ സ്‌ക്വാഡുകളുടെ പരിശോധന തുടരുന്നു. ജൂണ്‍ 17, 19, 20 തീയതികളില്‍ ജില്ലയിലെ വിവിധ താലൂക്കുകളിലായി 95 വ്യാപാര സ്ഥാ പനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 30 ക്രമക്കേടുകള്‍ കണ്ടെത്തി.പൊതുവിതരണ -ഭക്ഷ്യസുരക്ഷാ-ലീഗല്‍ മെട്രോളജി-റവന്യൂ-പോലീസ്-ജി.എസ്.ടി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ സ്പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്.കൂടാതെ ജൂണ്‍ 20 ന് ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ വി.കെ ശശിധര ന്റെ നേതൃത്വത്തില്‍ ജില്ലയിലെ 21 പൊതുവിപണികളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഏഴ് സ്ഥാപനങ്ങളും താലൂക്ക് സ്‌ക്വാ ഡുകളുടെ പരിശോധനയില്‍ ജി.എസ്.ടി ബില്‍ നല്‍കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപന ങ്ങളും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങളും കാലാവധി കഴിഞ്ഞ സാ ധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും കണ്ടെത്തി. ജില്ലാ കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളിലും ജില്ലയിലെ വ്യാപാര കേന്ദ്രങ്ങ ളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തും. വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, മറിച്ചുവില്‍പന എന്നിവ തടയുന്നതിനും വില വര്‍ധനവ് നിയന്ത്രിക്കുന്നതിനുമായാണ് പരിശോധന നടത്തുന്നത്.