മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് മിഠായി അടക്കമുളള ഭക്ഷ്യവസ്തുക്കള്‍ ശീതള പാനീയങ്ങള്‍ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവന്‍ സ്ഥാപനങ്ങളി ലും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തര വായി. ഇത്തരം സ്ഥാപനങ്ങളില്‍ ശുചിത്വം പാലിക്കുകയും ഉത്പന്നങ്ങള്‍ക്ക് ഗുണനില വാരം ഉറപ്പുവരുത്തുകയും വേണം.ബഹുവര്‍ണ്ണ കടലാസുകളിലും, പ്ലാസ്റ്റിക് പായ്ക്കറ്റു കളിലും പൊതിഞ്ഞ് വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, നിര്‍മ്മാണ കമ്പ നിയുടെ വിലാസം, കാലാവധി സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. അതിന് വിമുഖത കാണിക്കുന്ന കമ്പനികള്‍ക്കെതിരെയും വിതരണവും, വില്‍പ്പനയും നടത്തുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണം. ലൈസന്‍സ് ഇല്ലാതെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ശീതളപാനീയ വിതരണ കേന്ദ്രങ്ങള്‍, കഫേകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നില്ലെന്നും മുഴുവന്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും ആരോഗ്യകാര്‍ ഡുകള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ബാലാ വകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍, അംഗം ശ്യാമളാദേവി പി.പി. എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!