അലനല്ലൂര്‍: നീറ്റ് പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു. പി.ബിന്‍ഷ, കെ.പി മുഹമ്മദ് റാഷിക്ക്, പി.പി റന നസ്നീന് എന്നിവരെയാണ് സ്നേഹോപഹാരം നല്കി അനുമോദിച്ചത്. മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് പ്രസിഡന്റ് പി.ഷാനവാസ്, ട്രഷറര്‍ ടി.പി മന്‍സൂര്‍, വൈസ് പ്രസിഡന്റ് പി.അക്ബര്‍ അലി എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. എം.എസ്.എഫ് മണ്ഡലം ട്രഷറര്‍ അഫ്സല് കൊറ്റരായില്‍, മേഖലാ ജനറല്‍ സെക്രട്ടറി പി.ഷാമില്‍, ട്രഷര്‍ സി.എ മന്‍സൂര്‍, ഭാരവാഹികളായ മുസ്തഫ പൂക്കാടഞ്ചേരി, സ്വാലിഹ് പൂളക്കല്‍, പി.ഷൗലക്ക് അലി, കെ.അബൂബക്കര്‍, സി.പി അബുട്ടി, നിജാസ് ഒതുക്കുംപുറത്ത്, സി.ഷിഹാബുദ്ധീന്, കെ.വി അന്‍ഷാദ്, ടി.ബിന്ഷിര് ഷഹാന്, ഫാരിസ് മോസ്കോ, ടി.കെ മുര്‍ഷിദ്, സി.ഷിജിന് എന്നിവര്‍ സംബന്ധിച്ചു.